Saturday, May 25, 2013

കടമെടുത്ത സ്വന്തം തത്വം..!

കടമെടുത്ത സ്വന്തം തത്വം..!
_______________________-

എന്‍റെ പേര് കിഷോര്‍ .. റാന്നിയാണ് സ്ഥലം. വീട്ടില്‍ അമ്മയും ഞാനും മാത്രം, അച്ഛന്‍ ഗള്‍ഫിലാണ്. ചേച്ചിയുടെ വിവജ്ഹം കഴിഞ്ഞു. ഞാന്‍ ഇപ്പോള്‍ M.B.A പഠിക്കുകയാണ്. ഇവിടം വരെ എന്നെ എത്തിച്ചത് ഒരു വാഹനമാണ്.
ഞാന്‍ B.Com പഠിക്കുന്ന കാലം. അന്ന്  എന്‍റെ University exam തുടങ്ങുന്ന ദിവസം ആയിരുന്നു. അന്ന് മറ്റൊരു പ്രത്യേകതയും ഉണ്ടായിരുന്നു. ചേച്ചിയുടെ കുഞ്ഞിന്‍റെ ഒന്നാം പിറന്നാള്‍ കൂടി ആയിരുന്നു അന്നേ ദിവസം. അതുകൊണ്ട് അമ്മ തലേദിവസം തന്നെ ചേച്ചിയുടെ വീട്ടില്‍ പോയിരുന്നു.(ചേച്ചിയുടെ വീട് ചേര്‍ത്തലയിലാണ്) പരീക്ഷ കഴിഞ്ഞു എനിക്ക് കോളേജില്‍ നിന്ന് നേരിട്ട് അവിടേക്ക് പോകണം. വണ്ടിക്കൂലിക്ക് 200 രൂപയും അമ്മ തന്നിട്ട് പോയി.
പരീക്ഷാ ദിവസം രാവിലെ പോകാന്‍ റെഡിയായി. കോളെജ് ബസ്സിലാണ് പോകുന്നത്. സ്റ്റോപ്പില്‍ പോയി ഏറെ നേരം ആയിട്ടും വണ്ടി വന്നില്ല. ഫോണ്‍ എടുത്തു നോക്കിയപ്പോള്‍ കൂട്ടുകാരുടെ 12 മിസ്സ്‌ കോള്‍ .ഫോണ്‍ സൈലന്റ്‌ ആയിരുന്നു. പെട്ടെന്ന് ഞാന്‍ തിരിച്ച് വിളിച്ചു. കോള്‍ Connect ആയ ഉടനെ നല്ല ഉഗ്രന്‍ തെറി-"എവിടെ പോയി കിടക്കുവാടാ...#@$%$%... വണ്ടി കോളേജില്‍ എത്താറായി. " എന്‍റെ ചങ്കിടിച്ചു.. ഒന്നാമത്.. ഇപ്പോഴും വണ്ടി ഉള്ള റൂട്ട് അല്ല,പിന്നെ, പരീക്ഷ തുടങ്ങാന്‍ വെറും 20 മിനിറ്റ് മാത്രമേ ഉള്ളൂ.. ഞാന്‍ സകല ദൈവങ്ങളെയും വിളിച്ചു. അമ്മ തന്ന 200 രൂപ കൈയില്‍ ഉണ്ട്. അതെടുത്താല്‍ ചേര്‍ത്തലയ്ക്ക് എങ്ങനെ പോകും. എന്ത് ചെയ്യണം എന്നറിയാതെ.. ഞാന്‍ റോഡില്‍ നിന്നു , സമയം പോകുന്തോറും ആധി കൂടുന്നു.. 
അപ്പോള്‍ അതുവഴി ഒരു ഓട്ടോക്കാരന്‍ വന്നു ,രണ്ടും കല്‍പ്പിച്ചു ഞാന്‍ കൈ കാണിച്ചു. ഓട്ടോയില്‍ പോയാല്‍ ഏകദേശം 35൦ രൂപയില്‍ കൂടുതല്‍ ആവും. ഓട്ടോ നിര്‍ത്തി, ഞാന്‍ കോളേജില്‍ പോകണം എന്ന് പറഞ്ഞു. പരീക്ഷ ഉണ്ടെന്നും പറഞ്ഞു, അയാള്‍ നല്ല വേഗതയില്‍ വണ്ടി വിട്ടു. പരീക്ഷ തുടങ്ങി 5 മിനിറ്റ് ആയപ്പോഴേക്കും കോളേജില്‍ എത്തി. അയാള്‍ മീറ്ററില്‍ നോക്കി 375 രൂപ എന്ന് പറഞ്ഞു, ഞാന്‍ നിന്ന് പരുങ്ങി.. പെട്ടെന്ന് അയാള്‍ പറഞ്ഞു . "കൈയില്‍ ഉള്ളത് താ.. എന്നിട്ട് പോയി പരീക്ഷ എഴുത്" ഞാന്‍ ഒന്ന് ഞെട്ടി, കാരണം എന്‍റെ കൈയില്‍ വേണ്ടത്ര രൂപ ഇല്ലെന്നു ഞാന്‍ അയാളോട് പറഞ്ഞില്ല, മാത്രമല്ല പുറമേ കേള്‍ക്കുന്ന ഭീകരന്മാരായ ഓട്ടോക്കാരന്‍ ആയിട്ടാണ് ഞാന്‍ അയാളെ കണ്ടത്. ഞാന്‍ 200 രൂപ കൊടുത്തു. ഞാന്‍ ഒരു ഉപചാരത്തിന് "Thank You" എന്ന് പറഞ്ഞു. അപ്പോള്‍ അയാള്‍ രൂപ വാങ്ങിക്കൊണ്ടു  പറഞ്ഞു.. "മോനേ . ഒരാള്‍ ഒരു വട്ടം ആരുടെ വായില്‍നിന്ന് thank you എന്ന്  കേള്‍ക്കേണ്ടി വന്നാല്‍ അതിനര്‍ഥം അയാള്‍ ഉറപ്പായിട്ടും  മറ്റാരോടെങ്കിലും thank you എന്ന്‍ ഒരിക്കല്‍ പറയേണ്ടി വരും എന്നാ. അത് കൊണ്ടു എന്നോട് നീ   thank you ഒന്നും പറയണ്ടാ. നീ തന്ന ഈ 200 രൂപ മതി ഉപചാരം ആയിട്ടും കൂലി ആയിട്ടും.. പോയി നല്ലപോലെ പരീക്ഷ എഴുത്..." ഇങ്ങനെ പറഞ്ഞു അയാള്‍ ഓട്ടോയുമായി തിരികെ പോയി. പരീക്ഷ ഹാളില്‍ ചെന്നപ്പോള്‍ answer പേപ്പര്‍ കൊടുത്തു തുടങ്ങിയിരുന്നു. Final year ആയതു കൊണ്ടു ഈസി ആയി ഹാളില്‍ കേറി. പരീക്ഷ ഒരു വിധം എഴുതി.
ഇനി എങ്ങനെ ചേര്‍ത്തലയില്‍ പോകും എന്ന് ആലോചിച്ചു നിന്നപ്പോഴാണ് അമ്മയുടെ തൊഴിലുറപ്പിന്‍റെ A.T.M കാര്‍ഡിനെ കുറിച്ച് ഓര്‍ത്തത്‌.. വീട്ടില്‍ പോയി അതെടുത്ത് ടൌണില്‍ തിരികെ എത്തി A.T.M machineല്‍ ഇട്ടു നോക്കി. 15൦ രൂപ. കൃത്യം രൂപ. ഞാന്‍ അതും എടുത്തു ചേര്‍ത്തലയ്ക്ക് പോയി. രാത്രി അവിടെ എത്തി. അവിടെ ചെന്നപ്പോള്‍ ഒന്നാം പിറന്നാളിന്‍റെ കേക്ക് പോയിട്ട് ഒരു മധുരം പോലും എനിക്കായി ഇല്ലായിരുന്നു. സമ്മാനങ്ങള്‍ കുന്നുകൂടിയ ഒരു മുറിയില്‍ ഞാന്‍ ചേച്ചിയുടെ കുഞ്ഞുമായി ഇരുന്നപ്പോള്‍.. ചേച്ചി അവിടേക്ക് വന്നു. "എന്താടാ ഇത്രയും വൈകിയേ..? പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു? തുടങ്ങിയ ഒരു ഡസന്‍ ചോദ്യങ്ങള്‍.. എന്നോട് ചോദിച്ചു." എന്നിട്ട് അവസാനം ഒരു കഷണം കേക്ക് എനിക്ക് നീട്ടിയിട്ട്‌ പറഞ്ഞു. "നിനക്ക് വേണ്ടി ഞാന്‍ പാത്തു വച്ചതാ,,ഇന്നാ.." ഞാന്‍ അത് വാങ്ങിച്ചു. അപ്പോള്‍ ചേച്ചി പറഞ്ഞു.. "എടാ ഒരു Thank You എങ്കിലും പറയെടാ.. ഇത്രേം നേരം ഞാന്‍ ഇത് കാത്തു വച്ചില്ലേ..?" ഞാന്‍ Thank You എന്ന് പറഞ്ഞു. അത് കഴിക്കുമ്പോള്‍ ഒന്ന് മാത്രമാണ് ഞാന്‍ ഓര്‍ത്തത്‌. ആ ഓട്ടോക്കാരന്‍റെ വാക്കുകള്‍. ശരിയാണ്.. ഞാന്‍ പോലും അറിയാതെ ഞാന്‍ Thank you എന്ന്‍ പറഞ്ഞിരിക്കുന്നു.. ഇപ്പോഴും പേരുപോലും അറിയാത്ത ആ ഓട്ടോക്കാരന്‍റെ വാക്കുകള്‍ ഞാന്‍ ഞാന്‍ കണ്ടുപിടിച്ച തത്വം എന്ന നിലയില്‍ പലരോടും പറയാറുണ്ട്‌."ഒരാള്‍ ഒരു വട്ടം ആരുടെ വായില്‍നിന്ന് thank you എന്ന്  കേള്‍ക്കേണ്ടി വന്നാല്‍ അതിനര്‍ഥം അയാള്‍ ഉറപ്പായിട്ടും  മറ്റാരോടെങ്കിലും thank you എന്ന്‍ ഒരിക്കല്‍ പറയേണ്ടി വരും "! എന്ന്.
                                                                                        -കിഷോര്‍ രവീന്ദ്രന്‍

No comments:

Post a Comment