Wednesday, April 17, 2013

GREAT DIALOGUES

BHARATH CHANDRAN IPS-DIALOGUE


ഭരത്: സര്‍ 
സി.എം: ഉം.... എന്നിട്ട്.. ഒന്നും പറ്റിയില്ല തനിക്ക് അല്ലേ..
ഭരത്: ഇല്ല സര്‍
സി.എം: ഉം... പറ്റിയിരുന്നേല് ഇയാളെക്കൊണ്ടുള്ള പൊറുതികേട്‌ അങ്ങ് തീര്‍ന്നുകിട്ടിയേനെ അല്ലേ ശേഖര്‍ജി..?
ഹബീബ് ബഷീര്‍:സാര്‍
സി.എം: ഹ, പിന്നല്ലാണ്ട് എടോ ഇയാള് കൊച്ചിനേം അള്ളിപ്പിടിചോണ്ട് കാറിനകത്തിരിക്കുന്നു, ല്ലേ സിനിമേല് കാണുന്നതുപോലെ നാലഞ്ചു വണ്ടികള് വന്നങ്ങ് വളയുന്നു, ആരാണ്ടഞ്ചവന്മാരിറങ്ങി ഠേ ഠേന്നുകൊറെ വെടിപോട്ടിക്കുന്നു എന്നിട്ടോടുക്കം ഒരു പൊറലുപൊലുമെശാതെ കൊച്ചിനേം കൊണ്ടൂരി ഇയാളിങ്ങു പോരുകയും ചെയ്യുന്നു. ഇതെന്നതാടോ വെള്ളരിക്കാപുളിങ്കറിയോ..? ങ്ങേ..? എന്നിട്ട് ഇന്നലേം ഇന്നും കൊണ്ട് നാട്ടിലുള്ള പത്രങ്ങളായ പത്രങ്ങള്‍ മുഴുവന്‍ ഭരത്ചന്ദ്രന്‍ സാറ് തോലിയെക്കൊള്ളാതെ അത്ഭുതകരമായി രക്ഷപ്പെട്ട കഥ..., പടം...., അമ്മേടെ തേങ്ങ....
ഹബീബ് ബഷീര്‍ : സാര്‍......
സി.എം: ഹ, എടൊ ഇതിപ്പം അന്വേഷണം എങ്ങുമെങ്ങും എത്തില്ല എന്ന് കണ്ടപ്പോ ചുമ്മാ sensation ഒണ്ടാക്കാന്‍ വേണ്ടീട്ട് കൊച്ചിനേം എടുത്തുവച്ച് ഇയളുണ്ടാക്കിയ സീനല്ലിതെന്നു ആര് കണ്ടു..?
ങ്ങേ .. എന്നാ .. ങ്ങാ..
ഹബീബ് ബഷീര്‍:  സാര്‍ this is unfare.!
സി.എം: Unfare ഒലക്കേടെ മൂട് ..
പിന്നെന്തോന്നടോ Fare.. ഇയാള് അന്വേഷണം തൊടങ്ങി ആറാം പക്കം ഇല്ലേ ആ കന്നടതുംകാരി പോലീസാപ്പീസര് എന്നാ ഏതാന്നറിയാതെ പെരുവഴിയില് മലച്ച് ചത്തുകെടന്നതോ..?, അതോ ഇയളെന്‍റെ ഘടകകക്ഷി എം.എല്‍.എ ടെ പെരക്കാത്തോട്ട് ഉരുണ്ടുകേറീട്ട് ഇല്ലാത്ത പരാക്രമം കാണിചിട്ടവന്‍റെ അണ്ണാക്കിലോട്ടു തോക്കും തള്ളിക്കേറ്റിയിട്ട് അവസാനം  ഒന്നും ഇല്ല ഇവനെ വെറുതേ വിട്ടിരിക്കുന്നു എന്നും പറഞ്ഞ് ചൂലുപോലെ ഇങ്ങോട്ടിറങ്ങി പോന്നതോ..?
ഹബീബ് ബഷീര്‍: സാര്‍ ഇതുവരെ ഉള്ള അന്വേഷണത്തിന്‍റെ  കൃത്യമായ Leads വച്ചിട്ടാണ് .......
സി.എം: ങാ.. Leadഓ കോപ്പോ എന്നതാണേലും അന്വേഷിച്ചോളം മതി.
ഹബീബ് ബഷീര്‍: C.M...!
സി.എം: ഹ, മതിയെന്നേ..
ടാ അന്ന് തോടങ്ങിയപ്പോഴേ പറഞ്ഞതാ ഞാന്‍ നിന്നോട് ഒരുമാതിരി കാള പിഞ്ഞാനിക്കരെ പോലുള്ള മറ്റെ പരുപാടീം കൊണ്ടിറങ്ങാന്‍ നോക്കേണ്ട ഭരിക്കുന്നത് തോമസ്‌ ചക്കൊയാണെന്ന്‍.  അപ്പം ഇയാള്‍ക്കിത് ബോധിച്ചില്ലല്ലോ, ങാ ഇനിയിപ്പം ബോധിക്കുകേം വേണ്ട....    ഇന്നാ ഇതിന്നുതന്നെ തന്‍റെ മണ്ടക്കൂന്ന്‍ Ivestigation chrge എടുത്ത് മാറ്റിക്കൊണ്ടുള്ള കടലാസ് ,
ഹബീബ് ബഷീര്‍:സാര്‍
സി.എം: ഹ, പിടിയെന്ന്‍.  .ദാണ്ടെ ഇതുവരെ ഇയാള് ചെരച്ചതിന്‍റെ വല്ല രേഖയോ , പഴമോ, കൊലയോ എന്നയെങ്കിലും കൈയില്‍ ഇരിപ്പുണ്ടേല്‍ അത് ഇന്നുതന്നെ ഏല്‍പ്പിച്ച് കൈ ഒഴിഞ്ഞോണം ദേ ഇങ്ങോട്ട്..
ഹബീബ് ബഷീര്‍:What Nonsense സര്‍..? This is too Much!
സി.എം: Toomuch ആയാലും Threemuch ആയാലും This is my Decision ഒട്ടുമാറ്റവും ഇല്ല.. എന്നാ മാറ്റിക്കുമോ നീയ്..
ഹബീബ് ബഷീര്‍:സാര്‍...
സി.എം: ഇയാള് പോ.. പൊയ്ക്കോ.. മതി !
ഭരത് :സര്‍
സി.എം: ഒ ഓ..
ഭരത്:പൂക്കൊയാ..
(ഡോര്‍ ലോക്ക് ചെയ്യുന്നു)
സി.എം: എന്ത് പോക്ക്രിത്തരമാടോ ഈ കാണിക്കുന്നത്..
ഭരത്:Shut Up You..
സി.എം: ങേ..
ഹബീബ് ബഷീര്‍:ഭരത്.....
ഭരത്:ക്ഷമിക്കണം സര്‍ , പറഞ്ഞാല്‍ അനുവാദം തരില്ല എന്ന്‍ ഉറപ്പു തോന്നിയത് കൊണ്ട് മുന്‍‌കൂര്‍ സമ്മതം വാങ്ങാതെ I Had to take Him.. ഇന്നലെ രാത്രിയില് .. ഒരു കുഞ്ഞുപോലും അറിയാതെ..
സി.എം: ങേ
ഭരത്:ഹും .. Keep an eye on രാജന്‍ കോശി.. അങ്ങനെ ഒരു മുന്നറിയിപ്പില്‍ ഒരു ദൌത്യം ഏല്‍പ്പിച്ച് പഴയ ലോകോളജ് Hostel mate ഹബീബ് ബഷീറിനെ കോഴിക്കോട്ടേക്ക് തിരിച്ച് അയക്കുമ്പോള്‍ You had a wicket dirty gameplan on your mind ..
സി.എം: എന്ത് പോഴത്തരമാടോ ഈ പറയുന്നത്
ഭരത്:ഒലക്കേടെ മൂട്...
സി.എം: എടോ..
ഭരത്:സര്‍, ബാബയെ പിന്തിരിപ്പിക്കാന്‍ ആസാദിലേക്ക് നിങ്ങളെ ദൂതിനയച്ച അതേ മുഖ്യമന്ത്രിതന്നെ അതേ ദിവസം അതേ ദിശയില്‍ മറ്റൊരു ദൂതനെ കൂടി അയച്ചിരുന്നു I.G രാജന്‍ കോശിയെ.. to meet ഹൈദരാലി .. റെഡ്ഡി കമ്മീഷന്‍ മുന്‍പാകെ ബാബ മൊഴികൊടുക്കാന്‍ പോകുന്നു എന്ന ഗൂഡവും ഗുരുതരവുമായ ഭരണരഹസ്യം ജനാബ് ഹൈദരാലിയുടെ ദര്‍ബാറില്‍ എത്തിച്ചുകൊടുക്കാന്‍.. He Cheated you സര്‍ , Cheated you for petty political gains..
സി.എം: എടൊ..
ഭരത്:yes സര്‍
ബാബ മോഴികൊടുത്താല്‍ ഹൈദരാലിയും അയാളുടെ ചോല്‍പടിയില്‍ ഉള്ള വര്‍ഗീയ പാര്‍ട്ടിയും.. പൊതുജന മധ്യത്തില്‍ ഇനിയും തൊലിയുരിക്കപ്പെട്ടാല്‍ പിന്നെ നിങ്ങളുടെ ഈ നാറുന്ന മുഖ്യമന്ത്രി കസേരയും അതിനെ താങ്ങി നിര്‍ത്തുന്ന അവിഹിത മുന്നണി ഭരണവും മുള്ളുമൂക്കാതെ മുറ തെകയ്ക്കാതെ ഗര്‍ഭമലസ്സി പോകുമെന്ന് ഭയന്നിട്ട്... മായാനഗരത്തിന്‍റെയും മലബാര്‍ seaport കമ്പനിയുടെയും പിന്നെ പൊതുജനത്തിന്‍റെ കണ്ണില്‍ ചുണ്ണാമ്പ് പൂശുന്ന കൊച്ചിയിലെ സോകോള്‍ഡ് വികസന പദ്ധതികളുടെയും കണക്കില്‍ നിങ്ങള്‍ക്ക് കോടികള്‍ കൊള്ളപ്പണം വാഗ്ദാനം ചെയ്ത് Deal ഉറപ്പിച്ച ഹൈദരാലി എന്നാ പേരും കള്ളന്‍റെ ഏതു നെറികേടിനും കുടപിടിക്കാന്‍ നിങ്ങള്‍ ബാധ്യതപ്പെട്ടു പോയതുകൊണ്ട്.... മുപ്പതു വെള്ളിക്കൊറ്റുകൊടുത്തു നിങ്ങള്‍ ഈ പഴയ ചങ്ങാതിയെ, ഈ stateനെ ,ഇവിടുത്തെ ജനങ്ങളെ
സി.എം: ഛീ.. എറങ്ങി പോടാ എന്റെ മുന്നീന്ന്‍..
ഭരത്:പോകാം സാര്‍, പക്ഷെ ബാബ വധ ഗൂഡാലോചനക്കേസിലെ ഒന്നാം മാപ്പുസാക്ഷി പോലീസ് I.G രാജന്‍ കൊശി നേരിട്ട് സമക്ഷത് ഹാജരായി മൊഴി രേഖപ്പെടുത്തും.. നാളെ..   അതുവരെ ഈ കേസിന്‍റെ പഴമോ, കൊലയോ, തൊലിയോ, എന്തുതന്നെ ആയാലും അത് ഭാരത് ചന്ദ്രന്‍റെ കൈയില്‍ തന്നെ ഉണ്ടാവും  ഭദ്രമായിട്ട്..  ഇനി മറിചെന്തിനെങ്കിലുമാണ് പുറപ്പാടെങ്കില്‍ പിന്നെ പോന്നു തോമ്മികുഞ്ഞേ താഴത്തങ്ങാടി ചന്തേന്നു തലമുറ തലമുറയായി പഠിച്ച തരവഴിയും തന്തക്കുപെറക്കാഴികയും മതിയാകാതെ വരും നിങ്ങള്‍ക്ക് ,ഒന്ന് പിടിച്ചു നില്ക്കാന്‍. You Can Bloddy count on me for that..              Please come സര്‍..
ഹബീബ് ബഷീര്‍:Good Bye സര്‍
സി.എം: എടാ ഞാന്‍..  
       ഛെ.. വിളിക്ക് ഹൈദരാലിയെ...

________________________________________________________
ചിത്രം- ഭരത്ചന്ദ്രന്‍ ഐ.പി.എസ്
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം –രണ്‍ജി പണിക്കര്‍
                                         
                                                                                                                     Created By  KishoreRanny







No comments:

Post a Comment