Wednesday, April 3, 2013

Super Outstanding Dialogue From PRAJA (The Fire Begins)


Outstanding Dialogue From The Movie PRAJA



എന്‍റെ ഈശോയേ..  ... ഇതാരാ ഈ വരുന്നേ.
.. വരണം വരണം സക്കീര്‍ ഭായ് ..
വക്കച്ചന്‍ സാര്‍... പുള്ളിക്കാരന് ഒഴിക്കട്ടെ..?
അയ്യോ എന്‍റെ പൊന്നുമോളെ വേണ്ട... ദാണ്ടേ ഈ നിക്കുന്ന പുള്ളിക്കാരന് കുടിയില്ല വലിയില്ല, വെ മറ്റെ..  വീക്നസ്സും ഇല്ല ..
അല്ലെങ്കില്‍ തന്നെ, ഈ അണ്ടെര്‍വേള്‍ഡ് എന്നുപറഞ്ഞാല്‍ എന്നതാ.. നമ്മള്‍ ഈ സിനിമയില്‍ കാണുന്നത് പോലെ ഭയങ്കര ഡിസിപ്ലിനാ.. അല്ലിയോടോ..?
ആ ഇരി..
ഏയ്‌ വേണ്ട..
ആ കേട്ടോടോ സക്കീര്‍,, ഭാഗ്യവാനാ താന്‍.. അതേടോ..സത്യം..
ദാണ്ട് ഇന്ന് രാവിലെ ഫോണില്‍ കൂടി വിളിച്ചെന്നെ ഫയര്‍ ചെയ്തു.. കേരളഭുമി മാമച്ചായന്‍.. നിന്നെ പിടിച്ചു പെടലി കണ്ടിക്കണം എന്ന് പറഞ്ഞിട്ട്.. അറിയവല്ലോ.. നമ്മുടെ മുഖ്യമന്ത്രിയുടെ ചില കേരളഭൂമി connectionsനെ കുറിച്ച്.. ഒടുക്കം ദാണ്ടിന്നലെ ക്യബിനെറ്റില്‍ കേറി ഞാനങ്ങു കടുത്തു..  നൂറെ വിട്ടു, എന്‍റെ പോന്നു സി.എം സക്കീര്‍ ഹുസൈന്‍ പത്രമാഫീസില്‍ കേറി ഒടക്കുണ്ടാക്കിയത്തിനു മണ്ണേല്‍ മാമച്ചന് വല്ല ദണ്ണം ഉണ്ടെങ്കില്‍ ലെറ്റ് ഹിമം ഗീവ് എ റിട്ടന്‍ കംപ്ലെയിണ്ട് , ഐ വില്‍ ലുക്ക്‌ ഇന്‍ റ്റൂ ദ മാറ്റര്‍ എന്ന്...
വെള്ള കടലാസേല്‍ പരാതി എഴുതിത്താ നടപടി എടുക്കാം എന്ന് പറഞ്ഞപ്പം അത് വേണ്ട അതു നാണക്കേടാ എന്ന് മാമച്ചായന്‍..
വേണ്ടെങ്കില്‍ വേണ്ട പോട്ടേ പുല്ല്.. അല്ലെടോ ബ..ബ,,
ഹമീദ് ..
ങാ ..ഹമീദെ...
എക്സ്ക്യുസ്മീ സാര്‍ ഈഫ് യു ഡോണ്ട് മൈന്‍ഡ് ..
ങാ.. യു വെയിറ്റ് ഔട്ട്‌ സൈഡ് ,ഐ കാള്‍ യു,,
സര്‍.
ങ്ങും..
പിന്നെ സക്കീര്‍ ഭായിയുടെ മദര്‍ വല്യ ഒരു..........
ബ്..ബ്
അല്ല, മദര്‍ ഈ ഡാന്‍സിന്‍റെയും പാട്ടിന്‍റെയും വല്യ പാര്‍ട്ടി ആയിരുന്നു.
വല്യ.. സുന്ദരി ആയിരുന്നു എന്നൊക്കെ കേട്ടിട്ടുണ്ട്.. ഒടുക്കം കപ്പലേല്‍ന്ന് എടുത്തു കടലില്‍ ചാടി മരിച്ചു, ആറാം വയസില്‍ താന്‍ പോറപെട്ടു പോയി എന്നൊക്കെ ദാണ്ടി ഇംഗ്ലീഷു പത്രത്തില്‍ ഒരുപാട് വായിച്ചിട്ടുണ്ട് തന്നെ കുറിച്ച്...

മിസ്റ്റര്‍ വക്കച്ചന്‍,  ദാ ഈ കൈ എടുത്തു മാറ്റണം..

അപ്പം പറഞ്ഞു കേട്ടത് പോലെ തന്നെ, ആളിത്തിരി ഹറാംപെറപ്പാ.. ഇത്തിരി റഫാ.. താന്‍ ഇല്ലിയോടോ..?

കുഞ്ഞുമോളെ.. ഒരു ലാര്‍ജും കൂടി ഒഴിച്ച് വച്ചോ നീയ്..
വക്കചായന് ഒരു അത്മ്ബലത്തിന്..
ദാണ്ടെ.. ഇനി മൊതല്  അങ്ങോട്ട്‌ നിന്നോട് സംസാരിക്കുന്നത് ചുമ്മാ വെറുതേ അഞ്ജെമുക്കാല്‍ പെഗ്ഗ് ജോണിവാക്കറിന്‍റെ വാറല്ല.. സാക്ഷാല്‍ ളാഹയില്‍ വക്കച്ചനെന്ന സീസണ്ട് പോളിട്ടീഷ്യനാ.. ഈ സ്റ്റേറ്റിന്‍റെ ഹോം പോര്‍ട്ട്ഫോളിയോ കൈകാര്യം ചെയ്യുന്ന ദ പവര്‍ഫുള്‍ സെക്കണ്ടിന്‍ കമാന്‍ഡോ ഓഫ് ദി സ്റ്റേറ്റ് ക്യബിനെറ്റ്..
പറയ്‌ , എന്നാ വേണം നിനക്ക് ..ടെല്‍ മി യുവര്‍ പ്രൈസ് ,,?
ഹും .. എടാ കൊച്ചനെ അപ്പം അറിയാം നിനക്ക്..
ഗുണ്ടായിസത്തില്‍ നിന്‍റെ സ്റ്റാര്‍ വാല്യു കണ്ടിട്ടൊന്നുമല്ല ളാഹയില്‍ വക്കച്ചന്‍ നിന്നെ ഇങ്ങനെ കോംബ്രമൈസ് ടോക്കിനു വിളിച്ചുവരുത്തി കൊഴംബിട്ടു തിരുമി  സുഖിപ്പിക്കുന്നതെന്ന്.. യു നോ മൈ ഇന്‍റെന്‍ഷന്‍സ് .. ഊഹിച്ചെന്‍ങ്കിലും കാണും.. നീയ്.. ആരാ ഈ ലാഹയില് വക്കച്ചന്‍റെ പിന്നിലെന്ന്..

അറിയാമെടോ.. ഊഹിച്ചു.. ബലരാമന്‍ കൊണാരക്..
ങേ ..

അതേടോ.. ബംഗ്ലൂര്‍ ഗ്രേപ്പ് –വെ കമ്പനി അടക്കം പതിനൊന്നു വിജിലന്‍സ് കേസിന്‍റെ ട്രാക്‌ റെക്കോര്‍ഡ്‌ ഉണ്ടായിട്ടും കോടികള്‍ വാരിയെറിഞ്ഞു വിലപേശി ഇക്കുറി തനിക്കു മന്ത്രിസ്ഥാനം ഉറപ്പിച്ചു തന്നത്തവന്‍ .. തന്‍റെ പാര്‍ട്ടിയുടെ ഫണ്ട്... പോളിട്ടിക്സിലെ തന്‍റെ സ്പോണ്‍സര്‍ ..ബലരാമന്‍ കൊണാരക്...
മിസ്റ്റര്‍ വക്കച്ചന്‍ , Iam Aware about your Interests, but  Iam well above your Intensions..  വരട്ടെ മലയാളീസ് ചല്‍...


ടാ.. ടാ .. ടാഉവ്വേ.. ടാ..

വക്കച്ചന്‍ സാര്‍ ദേ വേണ്ട.

നീ ഒന്ന് പോടീ ആവുടുന്ന്‍ ..

അങ്ങനെ അങ്ങ് പോയാലോ നീയ്..

ഡാ അധോലോകം.. ഇപ്പം ദേ രണ്ടെണ്ണം കണ്ടില്ലേ നീയ്.. വക്കച്ചന്‍റെ രണ്ട് മുഖങ്ങള്.. ഇനി ഇതും കൂടാതെ മൂന്നാമത് ഒരെണ്ണം കൂട് ഒണ്ട് വക്കച്ചന് .. മൂന്നാമതൊരുമുഖം ..

ഡാ.. നാറി
എടാ നിന്‍റെ ഈ മൂക്കിന്‍റെ ചോട്ടിലുള്ള ഈ പൂടയുണ്ടല്ലോ.. ഇതിങ്ങനെ സിനിമാ സ്റ്റൈലില്‍  പിരിച്ചുവളച്ചു മേലോട്ട് കാണിച്ചാല്‍ പേടിക്കുന്ന മന്ത്രിമാരും നേതാക്കന്മാരും കാണും അങ്ങ് ബോംബേല് .. എടാ ഈ ളാഹയില്‍ വക്കച്ചന്‍ തിരുവനംതപുരതൂന്ന്‍ സ്റ്റേറ്റ്കാറോടിച്ച് കൊച്ചി വരെ ഓലത്തിയതേ നിന്‍റെ ഈ പൂട പിരിക്കുന്ന ഷോ കാണാന്‍ വേണ്ടീട്ടല്ല നിന്നെ കൊണ്ട് അനുസരിപ്പിക്കനാ.. എടാ ദാണ്ട് ഇതിനെക്കാള്‍ നീളം ഉള്ള പൂട ഒരുപാടു കണ്ടിട്ടുണ്ടെടാ ഈ ലാഹയില് വക്കച്ചന്‍ അങ്ങ് പൂഞ്ഞാറ്റില് എന്‍റെ നാട്ടില് ..
ഛീ കൈ വിടെടാ...

വക്കച്ചന്‍ സാര്‍ പ്ലീസ്..

ഫ... വക്കച്ചന്‍ സാറോ .. നിന്നെ ഏത് പള്ളിക്കൂടത്തിലാ വക്കച്ചന്‍ പഠിപ്പിച്ചിട്ടുള്ളത്‌.. ങേ ...

എടാ സക്കീര്‍ , ഈ സ്റ്റേറ്റിലെ മുഴുവന്‍ പോലീസുകാരെയും ഇങ്ങനെ ചൂണ്ടു വെരലേല്‍ ഇട്ടു കറക്കുന്ന ഹോം മിനിസ്റ്റെര്‍ ളാഹയില്‍ വക്കച്ചന് ഇരുപത്തിനാല് നാഴിക നേരം തെകച്ചു വേണ്ട നിന്നെ പായും തലയണയെയും കെട്ടി എടുപ്പിച്ച് ഈ സ്റ്റേറ്റീന്നു ചവിട്ടി പുറത്താക്കി നാടുകടത്താന്‍.. പക്ഷെ അത് വേണ്ടെടാ
എടാ ളാഹയില്‍ വക്കച്ചന് പോസ്റ്റര്‍ ഒട്ടിക്കാനും , ളാഹയില്‍ വക്കച്ചന് മുദ്രാവാക്യം വിളിക്കാനും, ളാഹയില്‍ വക്കച്ചന്‍ ഓലത്താം ഓലത്താം ഓലത്താം എന്ന് പറയുന്ന പട്ടയത്തിന് എരന്നു നില്‍ക്കുന്ന തെണ്ടികളുണ്ടല്ലോ പ്രജകള്.. ലക്ഷലക്ഷ കണക്കിനുണ്ടെടാ വക്കച്ചന്‍റെ പാര്ട്ടീല്..
ദാണ്ടെ പട്ടിയെ ഞൊടിക്കുന്നതുപോലെ ഒന്ന് ഞൊടിച്ചാല്‍ മതിയെടാ.. അവന്മാര് വന്നു കടിച്ചു കീറി തിന്നും നിന്നെ..അത് വേണ്ടെടാ
ടാ ദാണ്ടെ ഇരുംബുണ്ട പോലെത്തെ മസ്സില്സ്സുള്ള നല്ല പാറ പണിക്കാര് പാണ്ടികള്‍ ഉണ്ടെന്‍റെ തോട്ടത്തില്.. ഡാ ആളുക്കൊരോ ഫുള്ളുവച്ചു വാങ്ങിച്ച് അവന്മാരുടെ അണ്ണാക്കിലോട്ടു ഞൊട്ടിച്ചു കൊടുത്താല്‍ മതിയെടാ.. വന്നു കൈയും കാലും കൂച്ചികെട്ടി കൊണ്ടുപോകും അങ്ങ് പാലായില്‍ എസ്റ്റേറ്റിലോട്ടു.. എന്നിട്ട് ആള് വലുപ്പത്തില്ലുള്ള ആസിഡ് കന്നസിലിട്ടു നിന്നെ ദ്രവിപ്പിക്കും , എന്നിട്ട് റബ്ബറിന് ഒറയോഴിക്കും.. നിന്നേം ദേണ്ടിവനേം പിന്നെ നിന്‍റെയൊക്കെ മറ്റെ ബാപ്പുനേം..     അതും വേണ്ടെടാ ഇത് കണ്ടോ നീയ് ..ഈ കൈ കണ്ടോ നീയ്  ഇവത്തേലെ തഴമ്പ് കണ്ടോ നീയ്..  എടാ നീ കൊന്നതിന്‍റെ നാലിരട്ടി കൊല്ലിചിട്ടുന്‍ടെട വക്കച്ചന്‍ ,. കൊന്നിട്ടും ഉണ്ടെടാ..
ഡാ  നീ ഗണ്ണു കണ്ടിട്ടുണ്ടോടാ ഡാ ഡാ ഇവടെ.. നീ ഒക്കനെയില്‍ ഇങ്ങനെ ചേടിനടക്കുന്ന ഒന്നര ചാനിന്‍റെ പിസ്ട്ടളല്ല ഗണ്ണ്‍ നല്ല ഡബിള്‍ ബാരല്‍ ഗണ്ണ്‍ ..
ഡാ.. ആഴ്ചയില്‍ ആഴ്ചയില്‍ എണ്ണയിട്ട് പുള്ള്ത്രോ അടിപ്പിച്ച് അങ്ങ് ഭരണിങ്ങാനത്തെ  ളാഹയില്‍ ബംഗ്ലാവിന്‍റെ ഭിത്തിയേല് ആണി അടിച്ച് നെരത്തി തൂക്കിയിട്ടുണ്ടെടാ വക്കച്ചന്‍ ഒരു പത്തു പതിനാലെണ്ണം.. ഡബിള്‍ ബാരല്‍ ഗണ്ണ്‍ .. വേണ്ടി വന്നാല്‍ അവത്തെലോരെണ്ണം ഇങ്ങെടുക്കും ളാഹയില്‍ വക്കച്ചന്‍.. എന്നിട്ടത് നിന്‍റെ നെഞ്ചതോട്ടിങ്ങനെ വച്ച്കഴിവേറ്റും......


ഫ..പട്ടി....
എടാ പരമ നാറി ളാഹയില്‍ വക്കച്ചാ..
ഡാ അങ്ങ് പാലായിലും പിന്നെ നിന്‍റെ പൂഞ്ഞാട്റ്റിലും, പിന്നങ്ങ് കാഞ്ഞിരപ്പള്ളിയിലുമൊക്കെ നല്ല ഫങ്ങ് ഫങ്ങ് എന്ന് വെടിപ്പായിട്ടു വേദി വക്കനറിയാവുന്ന ഒരുപാട്‌ ആണുങ്ങളെ കണ്ടിട്ടുണ്ട് സക്കീര്‍ ഹുസൈന്‍.. നല്ല കള്ളടിക്കുന്ന മീശയും നല്ല പിണ്ടി കുരിശുമാലയും സാദാ ചാര്‍മിനാരിട്ടു വാറ്റിയ നാടന്‍ ചാരായത്തിന്‍റെ ചൂരുമുള്ള നല്ല ആണുങ്ങള് വെടിക്കാരന്‍ അച്ചായന്മാര്.. ആനേടെ കൊമ്പ് വേണോ , ജീവനോടെ പിടിച്ചു റോസ്റ്റ് ചെയ്ത കടുവയുടെ കിട്നിവേണോ കുട്ഞവേണോ എന്നൊക്കെ ചോദിച്ചോണ്ട് സക്കീര്‍ ഹുസൈനെ കാണാന്‍ വരും നല്ല അപ്പന് പിറന്ന വെടിക്കാര്.. കാട്ടില്‍ കേറി വെടിവച്ചിട്ടില്ല നീ നീ വെടിവച്ചതൊക്കെ നാട്ടില്.. ഫ.. പന്ന..
എടാ ഇവിടെ വന്നു കേറിയപ്പം മുതല്‍ ഓങ്ങി വച്ചതാ ഞാന്‍ ഒരെണ്ണം നിനക്കിട്ടൊന്നു പൊട്ടിക്കാന്‍..
എടാ ഈ പടം കണ്ടോ നീയ്..
ളാഹയില്‍ വക്കച്ചാ.. ദാ എന്‍റെ ഈ കൈ കണ്ടോ നീയ്..
കൊന്നും കൊടുത്തും ഹിംസിച്ചും രക്തകറ പുരണ്ടു പട്ടുപോയ ഈ പടുപാപിയുടെ കൈകള്‍ക്ക് ഈ മഹാസൌരത്തില്‍ ഒന്ന് വണങ്ങി വന്നിക്കാന്‍ പോലും അര്‍ഹത ഇല്ല, അതറിയാം സക്കീര്‍ന് , പക്ഷെ ഒന്ന് കൂടി അറിയാം സക്കീര്‍ ഹുസൈന്.. നീ പറഞ്ഞില്ലേടാ തെണ്ടികളെന്നു..
കെടപ്പാടത്തിനു പട്ടയം കിട്ടാതെ എരന്നു പടി നെരങ്ങി.. നിന്‍റെയൊക്കെ പാര്‍ട്ടി മാമാംഗതിനും ഗ്രൂപ്പ് മാമാംഗതിനും കൊടിപിടിച്ച് തൊണ്ട പൊട്ടിച്ചു മുദ്രാവാക്യം വിളിക്കുന്ന തെണ്ടികളെന്ന്, പ്രജകള് , കോടി കോടി കണക്കിന് ദരിദ്ര നാരയണന്മാര്, അവര് കരം കെട്ടുന്ന കണ്ണീരിന്‍റെ നനവുള്ള പിച്ച പണം കൊണ്ട് സ്റ്റേറ്റ് കാറുകളില്‍ മലര്‍ന്നും,സ്റ്റേറ്റ് ഗെസ്റ്റ് ഹൌസുകളില്‍ വെപിചരിച്ചും പിന്നെ സ്റ്റേറ്റ് ചെലവില്‍ മക്കളെ ഉല്‍പ്പാദിപ്പിച്ചു സ്റ്റേറ്റ് ചെലവില്‍ തീറ്റി കൊഴുപ്പിച്ചു, പിന്നീടവര്‍ക്ക്‌ പെറ്റെണ്ണീക്കാന്‍ സ്റ്റേറ്റ്ചെലവില്‍ കരിമ്പൂച്ച കാവലും നല്‍ക്കുന്ന ഈ നാടിനെ മുടിച്ചു മുച്ചൂടും മാന്തുന്ന നിന്‍റെയൊക്കെ ഈ വര്‍ഗമുണ്ടെല്ലോ.. the bloddy privilage Indian Polititians
എടാ ഈ മഹാ വൃദ്ധനുണ്ടല്ലോ പണ്ട് പരംത്രീസുകാരന്‍റെ മാഹാ സാമ്രാജ്യത്തെ കേവലം സഹനം കൊണ്ടും ഉന്നവൃതം കൊണ്ടും കൊമ്പുകുതിച്ചിട്ട് ഒടുവില്‍ സാക്ഷാല്‍ ഭാരതീയന്‍റെ ജാതിവേറിക്കുമുന്‍പില്‍ തൊറ്റുതൊഴുത് സാഷ്ട്ടാംഗം വീണുപോയ ഈ മഹാ മനുഷ്യന്‍ മഹാത്മാ..
ഇന്ന് നിന്‍റെയൊക്കെ ഈ contemporary പവര്‍ പോളിടിക്സിന്‍റെ ദുഷിച്ച കാലത്തേക്ക് ഒരൊറ്റ ദിവസം ആയുസ്സ് നീട്ടി കിട്ടിയിരുന്നുവെങ്കില്‍ പാവം നാധൂറാമിന്‍റെ കൈയിലെ പഴഞ്ചന്‍ തോക്കെടുത്ത് സ്വന്തം ശിരസ്സിലേക്ക് സ്വയം നിറയോഴിച്ചിട്ടു ഹേ റാം ഹേ റാം എന്ന് വിലപിച്ച് വ ഈനു പോയേനെ ഈ അഹിംസാവാദി...
ദാ ഈ മഹായോഗി ഇങ്ങനെ തപസ്സുപോലെ കുനിഞ്ഞു കൂനി കൂടി കുത്തിയിരുന്നു നൂറ്റു നെയ്തെടുത്ത് സ്വന്തം രാഷ്ട്രത്തിന് ഇവുടുത്തെ ആര്‍ഭാടങ്ങള്‍ക്കവകശമില്ലാത്ത പാവം പാവം പ്രജകള്‍ക്ക് സമര്‍പ്പിച്ച ഈ തിരുവസ്ത്രമുണ്ടാല്ലോടാ , കുറച്ചു മുന്‍പ് നിന്‍റെ മൂന്നാമത്തെ മുഖം എന്നെ കാണിക്കാന്‍ പൊന്തിച്ചു പിടിച്ച ഈ സാധനം, ഈ ഖദര്‍, ഇതിനൊരു ദേശീയ പതാകയുടെ വിശുദ്ധി ഉണ്ടായിരുന്നു ഈ നാട്ടിലെ ജനങ്ങളുടെ മനസ്സില്, അവരുടെ ഞരമ്പില്, രക്തത്തില്. ഒരു രാഷ്ട്രത്തിന്‍റെ ,ഒരു ജനതയുടെ മുഴുവന്‍ അല്മാഭിമാനത്തിന്‍റെ ഊടും പാവുമാടാ വക്കച്ചാ ദാ ഇതിലൂടെ ഇങ്ങനെ തലങ്ങും വിലങ്ങും ഓടുന്നത്, അത് വച്ചു കെടുത്തിക്കളഞ്ഞു നിന്‍റെ ഈ വര്‍ഗ്ഗം, എടാ നിന്നെപ്പോലെ ജനങ്ങളുടെ അവകാശങ്ങളും അഭിമാനവുമെടുത്ത് വിത്തുകുത്തി കൊലം കോളം തോണ്ടുന്ന  നേതാക്കന്മാരെ ഇതിങ്ങനെ എടുത്ത് വലിഞ്ഞുകെട്ടി കൌബീനമുടുത്തു നിന്നിക്കാന്‍ പാടില്ല മേലില്‍ ഇതിന്‍റെ മാനം കെടുത്താന്‍ പാടില്ലെടാ വക്കച്ചാ..

ഹേ റാം.. അല്‍-ഹന്‍-ദുലില്ല ...

ചിത്രം- പ്രജ
കഥ, തിരക്കഥ, സംഭാഷണം- രണ്‍ജി പണിക്കര്‍
സംവിധാനം –ജോഷി

No comments:

Post a Comment